Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pocket Money

പോ​ക്ക​റ്റ് മ​ണി: പ്ര​ചാ​ര​ണ​ത്തി​ന് സി​നി​മ​യു​മാ​യി ഗൂ​ഗി​ൾ പേ

കൗ​മാ​ര​ക്കാ​ർ​ക്കാ​യി ഗൂ​ഗി​ൾ പേ ​അ​വ​ത​രി​പ്പി​ച്ച "പോ​ക്ക​റ്റ് മ​ണി' എ​ന്ന പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി വ്യ​ത്യ​സ്ത​മാ​യ ഹ്ര​സ്വ സി​നി​മ​ക​ൾ പു​റ​ത്തി​റ​ക്കി. എ​ൻ​പി​സി​ഐ​യു​മാ​യി സ​ഹ​ക​രി​ച്ച് യു​പി​ഐ സ​ർ​ക്കി​ൾ വ​ഴി​യാ​ണ് ഈ ​നൂ​ത​ന സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത പ​ര​സ്യ ഏ​ജ​ൻ​സി​യാ​യ ടി​ബി​ഡ​ബ്ല്യു​എ/​ലി​ന്‍റാ​സ് ആ​ണ് ഈ ​കാ​മ്പ​യി​നി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

കൗ​മാ​ര​ക്കാ​ർ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ക്കു​ന്ന ദൈ​നം​ദി​ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഈ ​സി​നി​മ​ക​ളി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൗ​മാ​ര​ക്കാ​രു​ടെ യു​പി​ഐ ഐ​ഡി മാ​താ​പി​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി സു​ര​ക്ഷി​ത​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഈ ​ഫീ​ച്ച​ർ സ​ഹാ​യി​ക്കും. ഇ​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ങ്കി​ലും ഓ​രോ പേ​യ്‌​മെ​ന്‍റി​ലും ര​ക്ഷി​താ​ക്ക​ൾ​ക്ക് പൂ​ർ​ണ​മാ​യ നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

പ​തി​ന​ഞ്ചു​കാ​ര​നാ​യ യു​വ ക്രി​ക്ക​റ്റ് താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യാ​ണ് ഈ ​സി​നി​മ​ക​ളി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ട്യൂ​ഷ​ൻ ക്ലാ​സു​ക​ളി​ൽ പോ​കു​മ്പോ​ഴും ഐ​പി​എ​ല്ലി​ൽ റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​മ്പോ​ഴും കൗ​മാ​ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തെ​യും ഒ​പ്പം അ​വ​ർ പാ​ലി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​യു​മാ​ണ് ഗൂ​ഗി​ൾ പേ ​ഇ​തി​ലൂ​ടെ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

കു​ട്ടി​ക​ളെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​ഠി​പ്പി​ക്കാ​നും പ​ണം കൈ​കാ​ര്യം ചെ​യ്യാ​ൻ പ്രാ​പ്ത​രാ​ക്കാ​നും ഈ ​ഫീ​ച്ച​ർ സ​ഹാ​യി​ക്കു​മെ​ന്ന് ടി​ബി​ഡ​ബ്ല്യു​എ ക്രി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് വാ​സു​ധ മി​ശ്ര പ​റ​ഞ്ഞു.

ഐ​പി​എ​ൽ 2026 സീ​സ​ണി​ലു​ട​നീ​ളം ടെ​ലി​വി​ഷ​നി​ലും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഈ ​കാ​മ്പ​യി​ൻ സ​ജീ​വ​മാ​യി​രി​ക്കും.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി യു​വ​ത​ല​മു​റ​യെ സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ൽ ഈ ​നീ​ക്കം വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up